കേന്ദ്രം എത്ര വില വർധിപ്പിച്ചാലും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് വാക്സിന് കേന്ദ്രസർക്കാർ എത്ര വില വർധിപ്പിച്ചാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് ആദ്യമായാണ് വാക്സിന് വില ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്ര സർക്കാറിന് നിലപാട്. ഇരട്ടവില സമ്പ്രദായത്തിനെതിരെ വിമർശനം ഉന്നയിക്കുമെന്നും ഐസക് പറഞ്ഞു.

കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ആയിരം കോടിയോളം രൂപ ഒറ്റയടിക്ക് ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി വർധിക്കുന്നതിലേക്ക് നയിക്കും. ലോക്ഡൗണിലൂടെ രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം കുറച്ച് നഷ്ടം സഹിച്ച് വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും ന്യൂസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ തോമസ് ഐസക് ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Thomas Isaac says the Covid vaccine will be provided free of charge in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.