പ്ര​ള​യ​ക്കെ​ടു​തി സ​ഹാ​യം; കേന്ദ്രസർക്കാറി​െൻറ നിലപാട് ദൗർഭാഗ്യകരം -​തോമസ് ​െഎസക്​

തിരുവനന്തപുരം: പ്രളയനാശനഷ്​ടത്തെ അതിജീവിക്കാൻ കേരളത്തിന് അർഹമായ സഹായം തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്രസ ർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന്​ മന്ത്രി ടി.എം. തോമസ്​ ​െഎസക്​. കേന്ദ്രസർക്കാറി​​​െൻറ മാനദണ്ഡങ്ങൾ പാലിച്ച ് 2109 കോടി രൂപയുടെ നാശനഷ്​ടം സംബന്ധിച്ച മെമ്മോറാണ്ടമാണ് നൽകിയത്. എന്നാൽ ഒരു രൂപപോലും അനുവദിക്കാൻ അമിത്​ ഷായും സ ംഘവും തയാറായില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മറ്റുള്ളവർക്ക് 5908 കോടി രൂപ അനുവദിച്ചെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നത്. ഈ വിവേചനം 2018ലെ പ്രളയത്തിലും കണ്ടതാണ്. അന്ന്, കേരളത്തിന് ഒരു സഹായവും നൽകരുതെന്ന് ബി.ജെ.പി പ്രത്യക്ഷത്തിൽതന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചിരുന്നു. അതി​​​െൻറ തുടർച്ചയായിരുന്നു, സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശസന്ദർശനം തടഞ്ഞ തീരുമാനം. കേരളത്തെ പ്രത്യക്ഷത്തിൽ ദ്രോഹിച്ച ഈ നടപടിയെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി മുരളീധരൻ. പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുതെന്നൊരു വാശി ബി​.ജെ.പിക്കുണ്ട്. നമ്മുടെ വായ്പാ പരിധിക്ക്​ പുറത്തുനിന്ന് വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് നാം അഭ്യർഥിച്ചിരുന്നു.

എന്നാൽ, അതിനും അനുമതി നൽകിയില്ല. എന്തുകൊണ്ടാണ് ഈ സംസ്ഥാനത്തോടുമാത്രം ദുർവാശി എന്നതിന്​ ഉത്തരം പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണെന്നും തോമസ്​ ​െഎസക്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്തമാക്കി.

Full View
Tags:    
News Summary - Thomas Isaac on Flood Fund-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.