തോമസ് ചാണ്ടിക്ക് യു.ഡി.എഫും കൂട്ടുനിൽക്കുന്നു- കുമ്മനം

തിരുവനന്തപുരം: ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് യു.ഡി.എഫ് കൂട്ടുനിൽക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യു.ഡി.എഫിന്‍റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതൽ കൈയേറ്റം നടത്തിയിരിക്കുന്നത്. യു.ഡി.എഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഉപരോധസമരം വൈകുന്നേരം വരെ നീണ്ടുനിൽക്കും.

തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. 

സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാല്‍ കന്റോണ്‍മെന്‍റ്  ഗേറ്റില്‍ ഉപരോധം ഉണ്ടാകില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ല. 

Tags:    
News Summary - Thomas chandy backs UDF-Kummanam Rajasekharan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.