തൊടുപുഴ: ‘അച്ഛ തല്ലി, പപ്പി വീണു, പിന്നെ തലക്കടിച്ചു, കണ്ണിലിടിച്ചു, ചോര ഞാനാ തുടച്ചേ...’ ക്രൂരമർദനത്തെക്കുറ ിച്ച് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ നാലു വയസ്സുകാരനായ സഹോദരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് നടത്തിയ ഇൗ നിർണായക മൊഴി കേട്ട് ഉദ്യോഗസ്ഥരടക്കം ഞെട്ടി. ഇൗ വിവരങ്ങളാണ് പെെട്ടന്നുതന്നെ പ്രതി അരുൺ ആനന്ദിലേക്ക് പെ ാലീസിനെ എത്തിച്ചത്.
കുട്ടിയെ അരുൺ മർദിക്കുേമ്പാഴെല്ലാം കരഞ്ഞ് നിലവിളിച്ച് നാല് വയസ്സുകാരനും മുറി യിലുണ്ടായിരുന്നു. മർദനശേഷം മുറി പുറത്തുനിന്ന് അടച്ചിട്ടാണ് മൂത്ത കുട്ടിയുമായി ഇവർ ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ നൽകിയ വിവരങ്ങളിലെ വൈരുദ്ധ്യത്തിലാണ് അരുണിനെ പൊലീസ് നിരീക്ഷിച്ചത്. ഒരു കുട്ടികൂടി വീട്ടിലുണ്ടെന്ന് മനസ്സിലാക്കി ഇവർ അന്വേഷണം ആരംഭിച്ചു. ഇളയ കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ ഉടൻ അയൽവാസികളെ ബന്ധപ്പെട്ട് കുട്ടിയെ വീട്ടിൽനിന്ന് മാറ്റാൻ പൊലീസ് നിർദേശം നൽകി. അയൽവാസി വന്നുനോക്കുേമ്പാൾ കണ്ട കാഴ്ച മുറിയിലെ സോഫയിൽ നാല് വയസ്സുകാരൻ മയങ്ങിക്കിടക്കുന്നതാണ്. വിളിച്ചുണർത്തിയവരോട് കുട്ടി ‘അച്ഛ ചവിട്ടി, ചോര വന്നു’ എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. മുറിയിലെ ഭിത്തിയിലും കൈവരികളിലും രക്തക്കറകളും ഇവർ കണ്ടു.
കുട്ടിയെ അയൽവാസി സ്വന്തം വീട്ടിലേക്ക് മാറ്റി. ഇൗ സമയം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റും കുട്ടിയുടെ അമ്മൂമ്മയും പൊലീസും എത്തി. കുട്ടിയിൽനിന്ന് വിവരങ്ങൾ തേടിയതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. അച്ഛയെ പേടിയാണെന്ന് ഇവരോട് ഇളയ കുട്ടി പറഞ്ഞു. കുട്ടിയുടെ തുട, കാൽവിരൽ, പല്ലുകൾ എന്നിവിടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച ശേഷം കുട്ടിയെ അമ്മൂമ്മയുെട സംരക്ഷണയിലേക്ക് മാറ്റി.
ആശുപത്രിയിൽ നടന്ന പരിശോധനയിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി. കുട്ടികൾക്കു നേരെ ഇയാൾ മുമ്പും ആക്രമണം നടത്തിയിരുന്നതായാണ് കുട്ടിയോട് സംസാരിച്ച ഉദ്യോഗസ്ഥർ പറഞ്ഞത്. വെള്ളിയാഴ്ച ഫോറൻസിക് അധികൃതർ കുമാരമംഗലത്തെ വീട്ടിലും കുട്ടിയെ ആശുപത്രിയിലെത്തിച്ച കാറിലും നടത്തിയ പരിശോധനയിൽ പുതിയൊരു മഴുവും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും തൊടുപുഴ ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.