വെള്ളിക്കുളങ്ങര: വയസ്സ് എഴുപതുകഴിഞ്ഞിട്ടും വെള്ളിക്കുളങ്ങരക്കാരുടെ നാട്ടുവൈദ ്യ തിത്തുമ്മക്ക് വിശ്രമമില്ല. നാട്ടുവൈദ്യത്തില്‍ പാരമ്പര്യമായി സിദ്ധിച്ച അറിവുകളെ ചേരുവകളാക്കി മരുന്നുകൂട്ടുകളൊരുക്കുകയാണ് വയോധിക. 34 വര്‍ഷത്തിലേറെയായി നാട്ടുമരുന്നുകള്‍ ഉണ്ടാക്കി വിറ്റാണ് വെള്ളിക്കുളങ്ങര സ്വദേശിനി തിത്തുമ്മയുടെ ഉപജീവനം. പാവറട്ടി പാങ്ങ് സ്വദേശിനിയായ തിത്തുമ്മയെ വെള്ളിക്കുളങ്ങര സ്വദേശിയായ കുഞ്ഞുമോനാണ് വിവാഹം ചെയ്തത്. 30 വർഷം മുമ്പ് കുഞ്ഞുമോൻ മരിച്ചപ്പോള്‍ പച്ചമരുന്നുനിര്മാണവും വില്പനയും ജീവിതമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു.
നാട്ടുവൈദ്യത്തില്‍ പ്രഗത്ഭരായ ഉമ്മ അലീമയും ഉമ്മൂമ്മയും പകര്‍ന്നുനല്‍കിയ അറിവുകളുടെ പിന്‍ബലത്തിലാണ് തിത്തുമ്മ നാട്ടുമരുന്നുകളുടെ നിര്‍മാണം തുടങ്ങിയത്. ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മുതല്‍ കഫക്കെട്ട്, അകാലനര, മുടികൊഴിച്ചില്‍, മൂലക്കുരു തുടങ്ങി പല രോഗങ്ങൾക്കുമുള്ള മരുന്ന് തിത്തുമ്മയുടെ പക്കലുണ്ട്. െപാലീസ് ഓഫിസര്‍മാര്‍ മുതല്‍ ന്യായാധിപന്മാര് വരെയുള്ളവര്‍ തെൻറ നാട്ടുമരുന്ന് വാങ്ങി ഉപയോഗിക്കുകയും വളരെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി തിത്തുമ്മ പറഞ്ഞു. കേട്ടറിഞ്ഞ് വീട്ടിലെത്തുന്നവരാണ് തിത്തുമ്മയുടെ ‘കസ്റ്റമേഴ്സ്’. പ്രായാധിക്യംമൂലം പച്ചമരുന്നുകള്‍ തേടിപ്പോകാന്‍ വയ്യാതായതോടെ മരുന്നുനിര്‍മാണം അൽപം കുറച്ചിട്ടുണ്ട്. വിവിധതരം എണ്ണകള്‍ മാത്രമാണ് ഇപ്പോള്‍ ഉണ്ടാക്കി വില്‍ക്കുന്നത്, അതും ആവശ്യക്കാര്‍ക്കുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.