ജയപാലൻ (ഫയൽ)

'സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല'; തിരുവോണം ബമ്പര്‍ ജേതാവിന് ഭീഷണിക്കത്ത്​

മരട്: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം നേടിയ മരട് സ്വദേശി ജയപാലന് വീണ്ടും ഭീഷണിക്കത്ത്. സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തൃശ്ശൂര്‍ ചേലക്കരയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ജയപാലനെ തേടി ഭീഷണിക്കത്ത് എത്തുന്നത്. സംഭവത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറിയടിച്ച് ലഭിച്ച പണം അനാവശ്യമായി ചിലവഴിക്കാതെ സ്വസ്തമായി ജീവിതം നയിക്കുന്നതിനിടെയാണ് ജയപാലന് തുടരെ ഭീഷണി കത്ത് ലഭിക്കുന്നത്.

ഒരുമാസത്തിനിടെയാണ് രണ്ട് കത്തുകൾ ലഭിച്ചത്. രണ്ടും അയച്ചിരിക്കുന്നത് തൃശൂര്‍ ചേലക്കരയില്‍ നിന്നാണ്. കത്തയച്ചത് ആരെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിന് സഹായം നല്‍കണമെന്നാണ് രണ്ട് കത്തിലെയും ആവശ്യം.

സഹായം നല്‍കിയില്ലെങ്കില്‍ ജീവിക്കാൻ അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു. ഫോണ്‍ നമ്പര്‍ സഹിതമാണ് കത്ത് അയച്ചിട്ടുള്ളത്. എന്നാല്‍ ഈ നമ്പര്‍ സ്വിച്ച് ഓഫ് ആണ്. കത്ത് സംബന്ധിച്ച ജയ പാലന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Thiruvonam bumper lottery winner threatened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.