Photo: indiarailinfo.com

എൻജിന്‍ തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു

തൃശൂർ: എൻജിന്‍ തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് തൃശൂരിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു.

രാവിലെ 6.15ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് എൻജിൻ തകരാറായത്. ഏറെ ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല.

പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവിസ് പുനരാരംഭിച്ചത്.

Tags:    
News Summary - Thiruvananthapuram-Nizamuddin Express train halted for over two hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.