Posted On
date_range Updated On
date_range തിരൂർ സി.െഎയെ സസ്പെൻഡ് ചെയ്യണം – വി.ഡി. സതീശൻ
കണ്ണൂർ: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും 'മാധ്യമം' റിപ്പോർട്ടറുമായ കെ.പി.എം. റിയാസിനെ മർദിച്ച തിരൂർ സി.ഐ ടി.പി. ഫർസാദിനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സി.ഐയെ സ്ഥലം മാറ്റിയത് മതിയായ നടപടിയല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിതന്നെ വേണം. വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കും. നടപടിയുണ്ടായില്ലെങ്കിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.