തിരുവനന്തപുരം: പ്രവാസികൾ കൂട്ടമായി മടങ്ങിയെത്തുന്ന സാഹചര്യം മുൻനിർത്തി യാത്ര ക്കാരുടെ ചിത്രം പകർത്തി ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമൽ ഇമേജിങ് കാമ റകൾ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിൽ. 30 പേരുടെ വരെ ചിത്രം ഒന്നിച്ച് പകർത്തി സെക്കൻഡുകൾക്കുള്ളിൽ ഉൗഷ്മാവടക്കം കൃത്യമായ വിവരം ലഭ്യ മാക്കുന്ന സംവിധാനമാണിത്.
നിലവിൽ വിമാനത്താവളങ്ങളിലടക്കം തെർമൽ സ്കാനർ വഴി ഒാരോരുത്തരെയും പരിശോധിക്കുകയാണ്. ഇതിലും വേഗത്തിൽ കൂടുതൽ പേരെ പരിശോധിക്കാൻ കഴിയുമെന്നതാണ് തെർമൽ ഇമേജിങ് കാമറകളുടെ പ്രത്യേകത. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസിൽ ഇൗ ആവശ്യം ഉയർന്നിരുന്നു. എട്ടു മുതൽ 10 ലക്ഷം വരെയാണ് ഒരു കാമറയുടെ വില. രാജ്യത്ത് ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഇൗ സംവിധാനം.
വിമാനത്താവള അതോറിറ്റിയുടെ സഹായത്തോടെ സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. തെർമൽ ഇമേജിങ് കാമറ വാങ്ങി സ്ഥാപിക്കേണ്ടത് എയർപോർട്ട് അേതാറിറ്റിയാണ്. രാജ്യത്ത് ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്ന് എത്തിക്കേണ്ടിവരും. ജർമൻ സാേങ്കതിക വിദ്യയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലായിരിക്കും ആദ്യഘട്ടത്തിൽ അത്യാധുനിക സംവിധാനം ഏർപ്പെടുത്തുക. 15 അടി ദൂരെ നിന്നുവരെ ദൃശ്യങ്ങൾ പകർത്താൻ കാമറക്ക് ശേഷിയുണ്ട്. സാധാരണ നിലയെക്കാൾ ഉൗഷ്മാവ് കണ്ടെത്തുന്ന പക്ഷം ബീപ് ശബ്ദം മുഴക്കി അറിയിക്കും. തെർമൽ സ്കാനറുകളെക്കാൾ കൃത്യതയോടെ ഉൗഷ്മാവ് തിട്ടപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രത്യേകത.
കാമറ സ്ഥാപിച്ചാൽ തെർമൽ സ്കാനറുകളുമായി സ്ക്രീനിങ് ജോലിക്ക് നിയോഗിക്കുന്ന ആരോഗ്യപ്രവർത്തകരെ കുറക്കാനാകും. മടങ്ങിയെത്തുന്ന ഒരോ 500 പേർക്കും ഡോക്ടറും നഴ്സുമാരും ആരോഗ്യ വളൻറിയർമാരുമടങ്ങുന്ന പത്തംഗ സംഘത്തെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷിയും പുതിയ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ സമാഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.