കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് ഒരു ന്യായികരണവുമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. ചൊവ്വാഴ്ച രാത്രി പോസ്റ്റു ചെയ്ത ഫേസ്ബുക് പോസ്റ്റിലാണ് എം.എ ബേബി ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് മനുഷ്യരെ കൊല്ലുമെന്നും അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ടെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
‘മയക്കുമരുന്ന് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിഷയം പരാമര്‍ശിക്കാതെയുള്ള ബേബിയുടെ പോസ്റ്റ്. റെഗ്ഗി സംഗീതത്തിന്റെ ആചാര്യനായ ജമൈക്കൻ വംശജൻ ബോബ് മാർലിയെ പരാമർശിച്ചാണ് പോസ്റ്റ്. ബോബ് മാര്‍ലിയുടെ പാട്ട് ഇഷ്ടമാണ്, പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ലെന്നും ബോബ് മാര്‍ലിയുടെ ചിത്രം പങ്കുവെച്ച് എം.എ ബേബി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.