സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ പാമ്പ് പിടിത്തക്കാരന് സഞ്ചിയിലാക്കുന്നു
കിളിമാനൂര്‍: സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരന് പിടികൂടുന്നതിനിടയില്‍ കടിയുമേറ്റു.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് കിളിമാനൂര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പാമ്പ് പിടിത്തത്തില്‍ പരിശീലനം നേടിയ രാജേഷ് പാമ്പിനെ പിടികൂടുകയായിരുന്നു.
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കിടുന്നതിനിടെയാണ് രാജേഷിന് കടിയേൽക്കുന്നത്. പിടികൂടിയ പാമ്പിന് 60 കിലോയോളം തൂക്കം വരും. പാമ്പിനെ വനം വകുപ്പിന് കൈമാറി. പാമ്പിന്റെ കടിയേറ്റെങ്കിലും രാജേഷിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നാണറിയുന്നത്. വെള്ളപ്പൊക്കത്തില്‍ നദിയില്‍ കൂടി ഒഴുകിയെത്തിയ പാമ്പ് പുരയിടത്തിലേക്ക് കയറിയതാകാമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.