ആഭരണങ്ങളെടുത്ത്​, ഷട്ടർ ഉയർത്തി പുറത്തുകടന്ന് കൂളായി കള്ളൻ നടന്നുനീങ്ങി VIDEO

കൽപറ്റ: കടയുടെ ഷട്ടർ ഉയർത്തി പുറത്തുകടന്ന് ഒന്നുമറിയാത്തതുപോലെയാണ്​ അയാൾ നടന്നുനീങ്ങിയത്​. കൈയിൽ കവർ പിടിച്ച്​ റോഡ്​ മുറിച്ചുകടന്ന്​ നടന്നുനീങ്ങുന്ന അയാൾ മോഷ്​ടാവാണ്​. ടൗണിലെ ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയില്‍നിന്ന്​ രണ്ടു​ ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ്​ മോഷ്​ടാവ്​ കവർന്നത്​.

പൂട്ടു പൊളിച്ച്​​ ഇയാൾ അകത്തുകടക്കുകയായിരുന്നു. ആഭരണങ്ങളെടുത്ത്​ കൂളായി നടന്നുപോകുന്ന മോഷ്​ടാവിന്‍റെ ദൃശ്യങ്ങൾ ​റോഡിന്​​ എതിർവശത്തെ കടയിൽ സ്​ഥാപിച്ച സി.ടി.ടിവി ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. എന്നാൽ, ദൃശ്യങ്ങളിൽ മുഖം വ്യക്​തമല്ല.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം​. ഞായറാഴ്ച കട അവധിയായതിനാല്‍ വൈകിട്ട് പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട സമീപത്തെ കടക്കാരനാണ് മോഷണം നടന്നതായുള്ള വിവരം അറിയുന്നത്. കൽപറ്റ സ്വദേശി ഷൈജല്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കൽപറ്റ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.