തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയില്ല

തിരുവനന്തപുരം: സിനിമ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയില്ല. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍റെ പൊതുസ്ഥി വിലയിരുത്തിയാണ് തിയറ്ററുകളിൽ പകുതി ആളുകളെ പ്രവേശിപ്പിക്കുന്ന സ്ഥിതി തുടരാൻ സർക്കാർ നിർദേശിച്ചത്.

പകുതി സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നും മുഴുവൻ സീറ്റിലും ആളെ അനുവദിക്കണമെന്നുമായിരുന്നു തിയറ്റർ ഉടമകളുടെ ആവശ്യം. തിയറ്ററുകളിൽ എ.സി കൂടി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കാനാവില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചു. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. 

Tags:    
News Summary - theatres are not allowed to function with full seating capacity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.