കാഞ്ഞിരപ്പുഴ വനത്തിൽ കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിനെ കണ്ടെത്തി

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ വനത്തിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് മുതൽ കാണാതായ യുവാവിനെ കണ്ടെത്തി. ആദിവാസി യുവാവായ പ്രസാദിനെയാണ് കാണാതായത്. ആനമൂളി ഭാഗത്ത് നിന്നാണ് പ്രസാദിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അമ്മക്കും അച്ഛനും അയൽവാസിക്കൊപ്പവുമാണ് പ്രസാദ് കാട്ടിലേക്ക് പോയത്.

വനവിഭവങ്ങൾ ശേഖരിക്കാനായിരുന്നു മുന്നംഗ സംഘം വനത്തിലെത്തിയത്. തുടർന്ന് മറ്റുള്ള മൂന്ന് പേരും തിരിച്ചെത്തിയിട്ടും പ്രസാദ് എത്തിയിരുന്നില്ല. പിന്നീട് കുടുംബം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട് ഡി.എഫ്.ഒയുടെ നിർദേശപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറി തിരച്ചിൽ നടത്തുകയായിരുന്നു.

ഈ തെരച്ചിലിലാണ് പ്രസാദിനെ ആനമൂളിയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബുവിനെ ആർമിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. 

Tags:    
News Summary - The youth who has been missing since last day has been found in Kanjirapuzha forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.