Posted On
date_range Updated On
date_range വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
പയ്യോളി : വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു . ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജാണ് (40) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ അയൽവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു സംഭവം.
പിതാവ് : അമ്മാട്ടി. മാതാവ് : കുഞ്ഞിബി. ഭാര്യ : ഫസില (പേരാമ്പ്ര). മക്കൾ : മുഹമ്മദ് ഹിദാഷ് അമൻ , ആയിഷ സൂബിയ , സറിയ മറിയം ബീവി. സഹോദരങ്ങൾ: ഷംനാസ്, നജ്മുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.