Posted On
date_range Updated On
date_range യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു
തിരുവല്ല: ഭർതൃ മാതവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭർതൃ മാതാവിനെ യാത്രയാക്കാൻ എത്തിയതായിരുന്നു അനു. ലഗേജ് കമ്പാർട്ടുമെന്റിന് ഉള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിരുന്നു. തിടുക്കത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.
ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.