കൊടുങ്ങല്ലൂർ ബൈപാസിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ചക്രങ്ങൾ മോഷ്​ടിച്ചു

കൊടുങ്ങല്ലൂർ: ബൈപാസിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ ചക്രങ്ങൾ മോഷ്ടാക്കൾ കവർന്നു. കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന വലകൾ കയറ്റിയ ലോറിയുടെ പത്ത് ചക്രങ്ങളിൽ പുതിയ രണ്ടെണ്ണമാണ് മോഷ്​ടാക്കൾ കൊണ്ടുപോയത്. അഴീക്കോട്​ നിന്നും വല കയറ്റി ഗുജറാത്തിലേക്ക​ുള്ള യാത്രക്കിടയിൽ തിങ്കളാഴ്ച വൈകീട്ട് കോട്ടപ്പുറം സിഗ്നൽ സമീപം സർവ്വീസ് റോഡിലാണ് ലോറി പാർക്ക് ചെയ്തീരുന്നത്.

രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം ഡ്രൈവറും ക്ലീനും ലോറിയിൽ ഉറങ്ങുകയായിരുന്നു. 60,000 രൂപ വിലവരുന്ന ചക്രങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ കൊടുങ്ങല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇത്തരം മോഷണങ്ങൾ കൊടുങ്ങല്ലൂരും പരിസരങ്ങളിലും നേരത്തെയും ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് എറിയാട് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകളുടെ ടയറുകൾ ഊരിയെടുത്ത സംഭവവും ഉണ്ടായി.

Tags:    
News Summary - The wheels of the parked lorry were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.