കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോയ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയ യുവാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പിൽ നിന്നും രണ്ട് യുവാക്കൾ ബസ്സിൽ കയറുന്നതും പിന്നാലെ കാണാതായ പെൺകുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മൂവരും തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പിൽ ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പരീക്ഷക്കായി പോയ കവുഭാഗം സ്വദേശിയായ പാർവതി എന്ന പെൺകുട്ടി വൈകിട്ട് ഏറെ വൈകിയും വീട്ടിൽ തിരികെ എത്താതിരുന്നിനെ തുടർന്നാണ് പിതാവ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വീഡിയോയിൽ കാണുന്ന യുവാക്കൾക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവർ തൃശ്ശൂർ സ്വദേശികൾ ആണെന്ന് സംശയിക്കുന്നു. ഈ യുവാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് തിരുവല്ല ഡിവൈ.എസ്.പി. എസ്. ആഷാദ് പറഞ്ഞു.  


Tags:    
News Summary - The video footage of the youth who took the missing ninth grade student in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.