പോക്സോ കേസിൽ അറസ്റ്റിലായ ട്യൂഷൻ അധ്യാപകൻ ബിജു
Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
മാന്നാർ: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ അർജുൻ നിവാസിൽ ബിജു(60)വിനെയാണ് മാന്നാർ പോലീസ് അറസ്റ്റ്ചെയ്തത്.
വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ ആറിനാണ് സംഭവം നടന്നത്. വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും അവർ മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.