തിരുവനന്തപുരം: ഇടപാടുകാരോട് മാന്യമായി പെരുമാറണമെന്നും സംശയങ്ങൾ ശ്രദ്ധാപൂർവം കേട്ട് വ്യക്തവും കൃത്യവുമായ മറുപടി നൽകണമെന്നും ട്രഷറി ഡയറക്ടർ ജീവനക്കാർക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. തൊട്ടടുത്ത സീറ്റിൽ ജീവനക്കാരില്ലെങ്കിൽ ആ സീറ്റിൽ വരുന്ന അന്വേഷണങ്ങൾക്ക് കൂടി മറുപടി നൽകണം. പ്രായമായ പെൻഷൻകാരോട് ആദരവോടെ പെരുമാറണം. ഇടപാടുകൾ നടക്കുന്ന സീറ്റുകൾ ഒഴിച്ചിടരുതെന്നും കത്തിൽ പറയുന്നു.
ജീവനക്കാർ കൃത്യസമയത്ത് വരണം. നേരത്തേ പോകരുത്. ഒാഫിസ് സമയത്ത് അനാവശ്യമായി കൂട്ടംകൂടി സംസാരിക്കരുത്. ഇടക്കിടെ പുറത്തു പോവുക, മൊെബെലിൽ ദീർഘനേരം സംസാരിക്കുക എന്നിവ ചെയ്യരുത്. ഒാഫിസ് സമയത്ത് സോഷ്യൽ മീഡിയയിൽ സജീവമാകരുത്. ഒാഫിസിേൻറതല്ലാത്ത പെൻഡ്രൈവ്, സീഡി, മറ്റ് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ ഒാഫിസ് നെറ്റ്വർക്കിൽ ഉപയോഗിക്കരുത്.
ഒാഫിസും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കണം. തീർപ്പാക്കിയ ഫയലുകൾ യഥാസമയം മേശകളിൽനിന്ന് ഒഴിവാക്കി സൂക്ഷിക്കണം. തിരക്കുള്ള ദിവസങ്ങളിലും ആദ്യ 10 പ്രവൃത്തി ദിവസങ്ങളിലും ഫ്രണ്ട് ഒാഫിസ്/ഹെൽപ് ഡെസ്ക് പ്രവർത്തിക്കണം. ചെക്ക് ബുക്ക് നൽകൽ, പാസ്ബുക്ക് പ്രിൻറ് ചെയ്ത് നൽകൽ, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകൽ എന്നിവ ഇടപാടുകൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം അവർ ആവശ്യപ്പെടുന്ന പ്രകാരം ലഭ്യമാക്കണം. ഒാഫിസിന് പുറത്ത് തകരാറിലായ ഫർണിചർ കൂട്ടിയിടരുെതന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.