Posted On
date_range Updated On
date_range ആനച്ചാടിയിൽ പശുക്കുട്ടിയെ പുലി പിടിച്ചു
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ താഴെ ആനച്ചാടി ലയത്തിൽ പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു. വ്യാഴാഴ്ച രാത്രിയിൽ ചന്ദ്രബോസിന്‍റെ വീടിന് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന രണ്ടു വയസ്സ് പ്രായമുള്ള പശുക്കുട്ടിയാണ് ആക്രമണത്തിനിരയായത്.
രാത്രിയിൽ പുലിയുടെ മുരൾച്ച കേട്ടെങ്കിലും ഭയന്ന് വീട്ടിലുള്ളവർ പുറത്തിറങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ നോക്കുമ്പോഴാണ് പശുക്കുട്ടിയെ ഭാഗികമായി പുലി തിന്നിട്ടിരിക്കുന്നത് കണ്ടത്. ആര്യങ്കാവ് റേഞ്ച് ഓഫിസർ ജെ. ജെൽസന്‍റെ നേതൃത്വത്തിൽ വനപാലകരെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് പശുക്കുട്ടിയുടെ നഷ്ടപരിഹാരം നൽകുമെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.