Posted On
date_range Updated On
date_range തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു
അരീക്കോട്: പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരന്‍റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാമ്പിലാണ് സംഭവം. 2012 ബാച്ച് ഐ.ആർ.ബി കമാൻഡോ ആണ്.
രാവിലെ പരിശീലത്തിന് ഇടയിൽ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.