കലാമണ്ഡലത്തിലെ ശുചി മുറിയിൽനിന്ന് വിദ്യാർഥിനിയെ പാമ്പു കടിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ ശുചി മുറിയിൽനിന്ന് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. ഒമ്പതാം ക്ലാസ് മോഹിനിയാട്ടം വിദ്യാർഥിനി ചൂണ്ടൽ സ്വദേശി അമൃതയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

പാമ്പിനെ ചവിട്ടിയ ഉടൻ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ പ്രദേശം മുഴുവൻ തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കാലിൽ കടിയേറ്റ പാടുകളുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കുട്ടി.

Tags:    
News Summary - The student was bitten by a snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.