Posted On
date_range Updated On
date_range തെരുവുനായ കുറുകെ ചാടി; സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
മാവേലിക്കര: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ. മുരളീധരനാണ് (64) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സെപ്റ്റംബർ 15ന് വൈകീട്ട് വലിയ പെരുമ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം. പാൽ വാങ്ങാൻ സൈക്കിളിൽ കടയിലേക്ക് പോകുന്നതിനിടെ തെരുവ് നായ കുറുകെ ചാടുകയായിരുന്നു. സൈക്കിളിൽനിന്ന് വീണ മുരളീധരന്‍റെ തലക്കും മുഖത്തും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.