Posted On
date_range Updated On
date_range സ്പീക്കർ പദവിയുടെ അന്തസ് ഉയർത്തിപിടിക്കും -എം.ബി. രാജേഷ്
തിരുവനന്തപുരം: സ്പീക്കർ പദവിയുടെ അന്തസ് ഉയർത്തിപിടിക്കുമെന്ന് എൽ.ഡി.എഫ് സ്പീക്കർ സ്ഥാനാർഥി എം.ബി. രാജേഷ്. ജനാധിപത്യത്തോടും സഭയോടും പൂർണ വിശ്വാസമാണെന്നും രാജേഷ് പറഞ്ഞു.
ആരെങ്കിലും വിവാദമുണ്ടാക്കാൻ തീരുമാനിച്ചാൽ അത് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.