ചെങ്ങന്നൂര്‍: സഭാ തര്‍ക്കവിഷയങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം സത്യവിരുദ്ധവും സംശയകരവും പക്ഷപാതപരവുമാണെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്. തെറ്റിദ്ധാരണജനക പ്രസ്താവനകള്‍ നടത്തി ഒരുവിഭാഗത്തെ പ്രീതിപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ വിളിച്ച വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പെരുമാറ്റം പദവിക്ക് ചേരാത്തതും പക്ഷപാതപരവുമാണ്.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനബാധ്യതയുള്ള മുഖ്യമന്ത്രി വിധിയെ ദുര്‍ബലപ്പെടുത്തിയും സഭയുടെ ഇതുവരെയുള്ള ധാര്‍മികവും നിയമപരവുമായ നിലപാടുകളെ കുറ്റപ്പെടുത്തിയുമുള്ള പ്രതികരണം അപലപനീയമാണ്. ഒരാളുടെയും മൃതശരീരംെവച്ച് സഭ വിലപേശിയിട്ടില്ല.
എന്നാല്‍, സെമിത്തേരികളില്‍ അനുവാദം കൂടാതെയും അതിക്രമിച്ചും കടന്ന് മൃതശരീരം െവച്ച് വിലപേശി അരാജകത്വം സൃഷ്ടിക്കാനുള്ള യാക്കോബായ വിഭാഗത്തിെൻറ ശ്രമം പൊതുജന വികാരം അനുകൂലമാക്കാനുള്ള നീക്കമാണ്. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസന കൗണ്‍സിലിെൻറയും സഭ മാനേജിങ് കമ്മിറ്റിയുടെയും വൈദികസംഘത്തിെൻറയും സംയുക്തയോഗം പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.