അറസ്​റ്റിലായ ജോസി ജോൺ 

കറുകച്ചാൽ: കിടപ്പുരോഗിയായ പിതാവി​െൻറ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്​റ്റിൽ. ഗരുതര പരിക്കേറ്റ ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസിനെ (68) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ ജോസി ജോണിനെ (37) കറുകച്ചാൽ പൊലീസ് അറസ്​റ്റ്​ ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ: 

ഞായറാഴ്ച രാവിലെ 11ന് മദ്യപിച്ചെത്തിയ ജോസി പിതാവിനെ മർദിച്ചശേഷം കട്ടിലിൽനിന്ന്​ വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. തടയാനെത്തിയ അമ്മ അന്നമ്മയെയും (62) മർദിച്ചു. ബന്ധുക്കളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ജോണി​െൻറ ആന്തരികാവയവങ്ങളിൽ തറച്ചുകയറി.

രക്ത സ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണി​െൻറ ആരോഗ്യനില ഗുരുതരമാണ്. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന്​ പിടികൂടുകയായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.