മാതൃവാത്സല്യം തേടി അമ്മത്തൊട്ടിലിൽ ആറാമത്തെ കുഞ്ഞും; പേര് "കനിവ് "

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമസമിതിസ്ഥാപിച്ച അമ്മത്തൊട്ടിൽ ഒരു ആൺകുഞ്ഞു കൂടിയെത്തി. ഞായറാഴ്ച പുലർച്ചേ 6.50 നാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ തുറന്ന അമ്മതൊട്ടിലിൽ എത്തുന്ന ആറാമത്തെ കുഞ്ഞാണിത്.

ഓരാഴ്ച പ്രായവുമുള്ള കുഞ്ഞിന് 3.200 ഗ്രാംഭാരവുമുണ്ട്. കുഞ്ഞ് അതിഥിക്ക് കനിവ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് 12, 13 തിയതികളിൽ തുടർച്ചയായി എത്തിയ കുഞ്ഞുങ്ങളായ ആരവിനും നീരവിനും പിന്നാലെയാണ് കനിവ് എത്തിയത്. അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഇതുവരെ കോഴിക്കോട്ടെ അമ്മത്തൊട്ടിൽ എത്തിയത്.

പൂർണ്ണ ആരോഗ്യവനായ കുഞ്ഞ് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട് ആദ്യത്തെ കുഞ്ഞിന് ആദിഎന്നായിരുന്നു പേരിട്ടത്. ണ്ടാമത്തെത് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11ന് ലഭിച്ച പെൺകുഞ്ഞിന് നിലാവ് എന്നും പേരിട്ടു. കനിവിന്‍റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.

Tags:    
News Summary - The sixth child in Amma thottil, seeking maternal affection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.