തല​ശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെ ആളും പിടിയിൽ

കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് മർദനമേറ്റ ആറുവയസുകാരനെ ഉപദ്രവിച്ച മറ്റൊരാൾ കൂടി പിടിയിലായി. അറസ്റ്റിലായ മുഹമ്മദ് ശിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്നതിന് മുമ്പ് മറ്റൊരാൾ കൂടി കുട്ടിയെ ഉപദ്രവിച്ചതായുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷിനാണ് മർദനമേറ്റത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖ​പ്പെടുത്തിയിരുന്നു.കാറിൽ ചാരിനിന്നതിന് ശിഹാദ് കുട്ടിയു​ടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. ചവിട്ടേൽക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാൾ കൂടി അടിക്കുന്നത് കണ്ടെത്തിയത്. 

Tags:    
News Summary - The second person who harassed a six year old boy for leaning on a car in Thalassery has also been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.