നിറപുത്തരിക്കായി ശബരിമല നട തുറന്നു

ശബരിമല: നിറപുത്തരി പൂജക്കും -ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രനട ഞായറാഴ്​ച വൈകീട്ട്​ അഞ്ചിന്​ തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ദീപങ്ങള്‍ തെളിച്ചു.

തിങ്കളാഴ്​ച പുലര്‍ച്ച 5.55ന് മേല്‍ 6.20നകമുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ. രാവിലെ മുതൽ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും. ഓണ്‍ലൈനിലൂടെ ബുക്ക്ചെയ്ത് ദര്‍ശനാനുമതി ലഭിച്ചവർക്ക്​ മാത്രമാണ്​ പ്രവേശനം.

48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ട്ഡോസ്​ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കൈയിലുണ്ടാകണം. ഓണം നാളുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും. 

Tags:    
News Summary - The Sabarimala temple is opened for Niraputhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.