തോൽവിയിൽ എൽ.ഡി.എഫിന് ഭരണപക്ഷത്തിന്റെ രൂക്ഷ വിമർശം; ബം​ഗാ​ളും ത്രി​പു​ര​യും പോലെയാകരുതെന്ന് ഉപദേശം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്​ തി​രി​ച്ചു​വ​ര​ണ​മെ​ന്ന്​ ഉ​പ​ദേ​ശി​ച്ചും ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ. എ​ൽ.​ഡി.​എ​ഫും സി.​പി.​എ​മ്മും ത​ക​ര​രു​തെ​ന്നാ​ണ്​ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും ത​ക​ർ​ന്നാ​ൽ അ​ത്​ ബം​ഗാ​ളി​ലെ​യും ത്രി​പു​ര​യി​ലെ​യും അ​വ​സ്ഥ​യു​ണ്ടാ​ക്കു​മെ​ന്നും പ​ല അം​ഗ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും രൂ​ക്ഷ ഭാ​ഷ​യി​ലാ​ണ്​ പ​ല അം​ഗ​ങ്ങ​ളും വി​മ​ർ​ശി​ച്ച​ത്. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. ബി.​ജെ.​പി ബ​ന്​​ധം ആ​രോ​പി​ച്ച്​ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യ ശ്ര​മം പ​ക്ഷെ ചീ​റ്റി​പ്പോ​കു​ന്ന​തും ക​ണ്ടു. സ​ഹ​ക​ര​ണ​വും വി​മ​ർ​ശ​ന​വും ചേ​ർ​ന്ന സ​മീ​പ​ന​മാ​യി​രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​തെ​ന്ന്​ പി.​എ മു​ഹ​മ്മ​ദ്​ റി​യാ​സ്​ പ​റ​ഞ്ഞു. ബി.​ജെ.​പി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ണ്​ യു.​ഡി.​എ​ഫ്​ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രൂ​ക്ഷ വി​മ​ർ​ശ​ന​ത്തോ​ടെ ന​ജീ​ബ്​ കാ​ന്ത​പു​ര​മാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​രെ​യു​ള​ള ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. 10 വ​ർ​ഷം ഈ​ച്ച ക​യ​റാ​ത്ത സെ​ക്ര​ട്ടേ​റി​യ​റ്റാ​യി​രു​ന്നെ​ന്നും ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ലാ​ണ്​ നി​ങ്ങ​ൾ ബാ​രി​ക്കേ​ഡ്​ സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഈ​ച്ച​യെ വെ​ടി​വെ​ക്കാ​ൻ തോ​ക്കെ​ടു​ക്ക​ണ​മോ​യെ​ന്ന്​ നി​ങ്ങ​ൾ നി​സാ​ര​വ​ൽ​ക​രി​ച്ച ആ​ളു​ക​ൾ ഇ​ന്ന്​ ഈ ​നി​യ​മ​സ​ഭ​യി​ലു​ണ്ട്. പി​ൻ​വാ​തി​ലി​ലൂ​ടെ നി​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റി​യ​വ​രെ മു​ൻ വാ​തി​ലി​ലൂ​ടെ ത​ങ്ങ​ൾ ത​ള്ളി​പ്പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ധി​കാ​ര​ത്തി​ന്‍റെ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​ർ നാ​ടു​നീ​ളെ മ​ഞ്ഞ​ക്കു​റ്റി​യി​ട്ടു, ആ​ശ വ​ർ​ക്ക​ർ​മാ​രെ പു​ച്​ഛി​ച്ചു, അ​തി​നെ​ല്ലാം ജ​നം ന​ൽ​കി​യ തി​രി​ച്ച​ടി​യാ​ണ്​ ഈ ​പ​രാ​ജ​യ​മെ​ന്ന്​ വി​ഷ്ണു​മോ​ഹ​ൻ കു​റ്റ​പ്പെ​ടു​ത്തി. നി​ങ്ങ​ളെ​ങ്ങ​നെ നി​ങ്ങ​ളാ​യെ​ന്ന്​ ചി​ന്തി​ക്കു​ക​യാ​ണ്​ വേ​ണ്ടെ​തെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. മു​മ്പ്​ പ​ന്ത​ൽ പോ​ലെ നി​ന്ന​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ കാ​ണു​മ്പോ​ൾ ദുഃ​ഖം തോ​ന്നു​ന്നെ​ന്നും ശ​ത്രു​ക്ക​ൾ​ക്ക്​ പോ​ലും ഈ ​ഗ​തി വ​രു​ത്ത​രു​തേ​യെ​ന്നു​മാ​യി​രു​ന്നു വി.​ടി. ബ​ൽ​റാ​മി​ന്‍റെ പ്രാ​ർ​ഥ​ന. 10 വ​ർ​ഷം കൊ​ണ്ട്​ ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തെ ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്​ ഉ​മ തോ​മ​സും ചൂ​ണ്ടി​ക്കാ​ട്ടി.

വ​ർ​ഗീ​യ​ത വി​ട്ട്​ പ​ഴ​യ രീ​തി​യി​ലേ​ക്ക്​ പോ​കൂ​യെ​ന്ന്​ മാ​ത്ര​മാ​ണ്​ ഉ​പ​ദേ​ശി​ക്കാ​നു​ള്ള​തെ​ന്ന്​ കു​റു​ക്കോ​ളി മൊ​യ്തീ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​ൻ എ​ല്ലാ​കാ​ല​ത്തും ജ​ന​സം​ഘ​വും ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​കൂ​ടി​യ​വ​രാ​ണ്​ ക​മ്യൂ​ണി​സ്റ്റു​കാ​രെ​ന്ന്​ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്​ ആ​രോ​പി​ച്ചു. അ​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​യി ബ്രി​ട്ടീ​ഷ്​ ഈ​സ്റ്റ്​ ഇ​ന്ത്യാ ക​മ്പ​നി​ക്ക്​ ക​മ്യൂ​ണി​സ്റ്റ്​ നേ​താ​വ്​ അ​യ​ച്ച ക​ത്തു​ൾ​പ്പെ​ടെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്​ കു​റ​ച്ചു​നേ​രം സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നും വാ​ഗ്വാ​ദ​ത്തി​നും കാ​ര​ണ​വു​മാ​യി. ഇ​ക്കാ​റ​സി​ന്‍റെ പ​ത​ന​മാ​ണ്​ എ​ൽ.​ഡി.​എ​ഫി​നു​ണ്ടാ​യ​തെ​ന്നും മൂ​ന്നാ​മ​ത്തെ പ​ത​ന​ത്തി​ലും നി​ങ്ങ​ൾ പ​ഠി​ച്ചി​ല്ല​​ല്ലോ​യെ​ന്ന്​ എം. ​റ​ഹ്​​മ​ത്തു​ല്ല കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്ത്​ ഇ​സ്​​ലാ​മോ​ഫോ​ബി​യ വ​ള​ർ​ത്താ​ൻ ഇ​ന്ധ​നം പ​ക​രു​ക​യാ​ണ്​ ഇ​ട​തു​ഭ​ര​ണം ചെ​യ്​​ത​തെ​ന്ന്​ ടി.​പി അ​ഷ്​​റ​ഫ​ലി ആ​രോ​പി​ച്ചു.

മ​തേ​ത​ര​ത്വം അ​ള​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച എ​ൽ.​ഡി.​എ​ഫി​ന്​ ജ​ന​ങ്ങ​ൾ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ദൈ​വ​ത്തെ ഭ​യ​മി​ല്ലാ​ത്ത​വ​ർ ഭ​രി​ച്ചാ​ൽ അ​വ​ർ ദേ​വ​സ്വം കൊ​ള്ള​യ​ടി​ക്കു​മെ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​റെ​ന്ന്​ പ​ഴ​കു​ളം മ​ധു കു​റ്റ​പ്പെ​ടു​ത്തി. ബി.​ജെ.​പി​ക്കാ​ർ​ക്ക്​ വേ​ണ്ടി നി​ല​കൊ​ണ്ട​താ​രെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ക​ത്ത്​ വാ​യി​ച്ച​തും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ വേ​ദി​യി​ൽ ഇ​രു​ത്തി​യ​തു​മാ​രെ​ന്നും ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണെ​ന്ന്​ അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക്​ സൂ​ച​ന ന​ൽ​കി​യ​താ​ണെ​ന്നും ക​മ്യൂ​ണി​സ്റ്റ്​ മൂ​ല്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​നി​യും ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ത​ക​ർ​ന്നു​പോ​കു​മെ​ന്നും കെ. ​ജ​യ​ന്ത്​ പ​റ​ഞ്ഞു. നാ​ട്ട​കം സു​രേ​ഷ്, റെ​ജി ചെ​റി​യാ​ൻ, ടി.​ജെ. വി​നോ​ദ്, കെ.​രാ​ജ​ൻ, കെ.​യു. ​ജെ​നീ​ഷ്കു​മാ​ർ, പി.​കെ. പ്ര​വീ​ൺ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - The ruling party sharply criticizes the opposition for its defeat; advises not to be like Bengal and Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.