നിയമസഭാ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം : കേരള നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്കരണത്തിനായുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിലേക്കായി രൂപീകരിച്ചിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.

മന്ത്രി കെ. രാധാകൃഷ്ണന്‍ ചെയര്‍മാനും, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എ.പി. അനില്‍കുമാര്‍, അനൂപ് ജേക്കബ്, മാത്യു ടി. തോമസ്,മോന്‍സ് ജോസഫ്, യു. പ്രതിഭ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി.എ. റഹീം, ടി.പി. രാമകൃഷ്ണന്‍, എന്‍. ഷംസുദ്ദീന്‍, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, ഇ.കെ. വിജയന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Tags:    
News Summary - The report of the Legislative Ad Hoc Committee was submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.