Posted On
date_range Updated On
date_range വൈദ്യുതി ബോർഡിന്‍റെ ലാഭം 736.27 കോടി മാത്രം
തിരുവനന്തപുരം: വൈദ്യുതി ബോർഡിന്‍റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭം 736.27 കോടി മാത്രം. 1400 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയെന്നാണ് വൈദ്യുതി ബോർഡ് നേരത്തേ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോഴാണ് ലാഭം നേരത്തേ അവകാശപ്പെട്ടതിന്‍റെ പകുതി മാത്രമേയുള്ളൂവെന്ന് വ്യക്തമായത്. പുറത്ത് വൈദ്യുതി വിറ്റ വകയിൽ 1125 കോടി ലഭിച്ചു. ഉയർന്ന വില കിട്ടിയതും കേരളത്തിൽ ലഭിച്ച ഉയർന്ന മഴയും ലാഭത്തിന് വഴിയൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.