യുവതിയെ കടയിൽകയറി ആക്രമിച്ച പൊലീസുകാരന് സസ്‍പെൻഷൻ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയെ ആക്രമിച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. എ. ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയിൽ കയറി ആക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.