തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.
സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുകയാണെന്ന് സുധാകരൻ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ.രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിക്കുകയും ജോലി രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ്നടപടിയില് പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്. സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.