Posted On
date_range Updated On
date_range ജയരാജനും ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ ഇ.പി. ജയരാജനും. പി.കെ. ശ്രീമതിക്കുമെതിരെ കലാപാഹ്വാനം, ഗൂഢാലോചന എന്നിവക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി തള്ളി.
എ.കെ.ജി സെന്റർ ആക്രമണത്തെ തുടർന്ന് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായ സാഹചര്യത്തിലാണ് സ്വകാര്യ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.