തീര്‍ഥാടകനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുന്നു
Posted On
date_range Updated On
date_range കാനനപാതയില്‍ തീർഥാടകൻ കുഴഞ്ഞുവീണു
ശബരിമല: അഴുതക്കടവ്-പമ്പ കാനനപാതയില്‍ കുഴഞ്ഞുവീണ തീര്‍ഥാടകനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ചങ്ങനാശ്ശേരി മഞ്ചാടിക്കര സ്വദേശി അഖിലേഷാണ് (20) കൂട്ടകല്ല് ഭാഗത്തുവെച്ച് കുഴഞ്ഞുവീണത്.
ഉടന്‍ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും എക്കോ ഗാര്‍ഡുകളും ചേര്‍ന്ന് എലിഫന്‍റ് സ്‌ക്വാഡിന്‍റെ സഹായത്തോടെ ഇദ്ദേഹത്തെ സ്ട്രെച്ചറില്‍ ചുമന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള മുക്കുഴി താൽക്കാലിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.