Posted On
date_range Updated On
date_range യുക്രെയ്നിലെ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്ന ഹരജി എട്ടിന് പരിഗണിക്കും
കൊച്ചി: യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കേരള ഹൈകോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷനും അഭിഭാഷക ദമ്പതികളായ ടി.ബി. ഷാജിമോൻ-ഗോവിന്ദു പി. രേണുകദേവി എന്നിവരും നൽകിയ ഹരജിയാണ് അന്ന് പരിഗണിക്കുക. ദമ്പതികളുടെ മകൾ ഖർകിവിൽ യൂനിവേഴ്‌സിറ്റി വിദ്യാർഥിനിയാണ്.
ഹരജി വ്യാഴാഴ്ച പരിഗണനക്കെടുത്തപ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയിക്കാൻ സമയം വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഹരജി മാറ്റിയത്. കിയവിലെ ഇന്ത്യൻ എംബസിയും കേന്ദ്രവിദേശ മന്ത്രാലയവും ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹംഗറി, പോളണ്ട് തുടങ്ങിയ അയൽരാജ്യങ്ങൾ വഴിയാണ് നാട്ടിൽ എത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.