തിരുവനന്തപുരം: കരുതൽ മേഖല ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി.https://kerala.gov.in എന്ന ഔദ്യോഗിക സൈറ്റിലേക്ക് ഉച്ചവരെ പ്രവേശിക്കാനായില്ല. പി ആര്‍.ഡിയുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല.
കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പി.ആർ.ഡി അറിയിച്ചു. ഉപഗ്രഹചിത്രങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത നിര്‍മിതികളുടെ വിവരങ്ങള്‍ അറിയിക്കാനും അവസരമുണ്ട്.
ജില്ല, പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, കെട്ടിടം, സർവേ നമ്പര്‍, സബ്ഡിവിഷന്‍ നമ്പര്‍, കെട്ടിടത്തിന്റെ ആസ്തി വിവരങ്ങള്‍, ചിത്രം, സ്ഥലത്തിന്റെ മറ്റ് വിവരങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളിക്കേണ്ടത്. ലൊക്കേഷന്‍ വിവരത്തില്‍ സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും ഉള്‍ക്കൊള്ളിക്കണം. വിവരം നല്‍കുന്ന വ്യക്തിയുടെ പേരും ഫോണ്‍ നമ്പരും ഇ- മെയിലും ഉണ്ടാകണം. eszexpertcommittee@gmail.com എന്ന ഇ- മെയിലിലേക്കോ നേരിട്ടോ തപാല്‍ അയക്കാം.
ജോയന്‍റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാംനില, സെക്രട്ടേറിയറ്റ്, അനക്‌സ് ബില്‍ഡിങ് തിരുവനന്തപുരം- 695001 എന്ന മേല്‍വിലാസത്തിലാണ് അയക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.