നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു; വിയോജിപ്പ് രേഖപ്പെടുത്തി കത്തെഴുതിയ ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നാലെ

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റി സർക്കാർ. ശാരദാ മുരളിക്കാണ് പകരം ചുമതല. സർക്കാറിന്‍റെ അനുനയത്തിന്‍റെ ഭാഗമായാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റിയത്. ഇതിന് പിന്നാലെ സർക്കാറിന്‍റെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു. 

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തന്ത്രം ഫലിക്കുകയായിരുന്നു. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ എ​തി​ർ​പ്പ് രേഖപ്പെടുത്തിയത്. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ സ​ർ​വീ​സി​ൽ ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പെ​ൻ​ഷ​ൻ അ​ർ​ഹ​രാ​വും എ​ന്ന ച​ട്ടം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വ​ർ​ണ​ർ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഒ​പ്പി​ടാ​തി​രി​ക്കു​ന്ന​ത്.

മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണർ അനുനയത്തിന് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. ഇന്നലെ നിയമസഭാ സ്പീക്കറും ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയും പിന്നീട് ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം അനുനയത്തിന് തയ്യാറായിരുന്നില്ല. 

എ.കെ.ജി സെന്‍ററിൽ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരും കൂടിയാലോചിച്ചാണ് അനുനയത്തിന് വേണ്ട തീരുമാനമെടുത്തതാണ് എന്നാണ് സൂചന. ഇതിന് പിന്നാലെ പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സർക്കാർ മാറ്റുകയായിരുന്നു. ഇതോടെയാണ് ഗവർണർ ഒപ്പിടാൻ തയാറായത്. 

Tags:    
News Summary - The officer who recorded the dissent and wrote the letter to the governor was replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.