പ്രതികൾ തീവ്രവാദ ചിന്താഗതിയിൽ എത്തിയത്​ സമൂഹ മാധ്യമങ്ങൾ വഴിയെന്ന്​ എൻ.ഐ.എ

കൊച്ചി: പെരുമ്പാവൂർ മുടിക്കല്ലിൽ പിടിയിലായവർ അൽഖ്വയ്​ദ തീവ്രവാദ ചിന്താഗതിയിലേക്ക്​ എത്തിച്ചേർന്നത്​ സമൂഹ മാധ്യമങ്ങൾ വഴ​ിയാണെന്ന്​​ എൻ.ഐ.എ. പാകിസ്​താൻ ആസ്ഥാനമായ അൽഖ്വയ്​ദ സംഘം സ്​മാർട്ട്​ ഫോണുകളിലൂടെ ഇവരുമായി സംവദിച്ചെന്നാണ്​ കരുതുന്നത്​. ഡൽഹിയിൽ ഉൾപ്പെടെ ആക്രമണത്തിന്​ ഇവർ പദ്ധതിയിട്ടതായി സംശയിക്കുന്നുവെന്നും എൻ.ഐ.എ അറിയിച്ചു.

കഴിഞ്ഞ ഒമ്പതിന്​ ദൽഹിയിൽ രജിസ്​റ്റർ ചെയ്​ത കേസി​െൻറ തുടർ അന്വേഷണത്തിലാണ്​ പശ്ചിമ ബംഗാളിലും കേരളത്തിലും തീവ്രവാദ ഘടകങ്ങൾ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചത്​. ബംഗാളിൽനിന്ന്​ പിടികൂടിയ ആറുപേരും കേരളത്തിൽ നിന്നുള്ള മൂന്നുപേരും തമ്മിൽ നടത്തിയ ആശയ വിനിമയമാണ്​ പ്രതികളെ കുടുക്കിയത്​​.

ആയുധങ്ങൾ വാങ്ങിക്കാൻ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിൽനിന്ന്​ പിടികൂടപ്പെട്ടവർ എന്ന വിവരവും പുറത്തുവരുന്നു. പെരുമ്പാവൂർ മുടിക്കല്ലിൽനിന്നും കളമശ്ശേരി പാതാളത്തുംനിന്നും മൂന്നുപേർ പിടിയിലായ സംഭവം പ്രദേശവാസികളെ അമ്പരപ്പിലാക്കി. ശനിയാഴ്​ച പുല​ർച്ചെ ഇവർ പിടിയിലായ ശേഷമാണ്​ ചുറ്റും താമസിക്കുന്നവർ സംഭവം അറിയുന്നത്​.

പാതാളത്തുനിന്ന്​ പിടിയിലായ മുർഷിദ്​ ഹസൻ മൂന്നാഴ്​ച മുമ്പാണ്​ ഇവിടെ താമസിക്കാൻ എത്തിയത്​. കൂടെയുള്ളവർ എല്ലാം ആറ്​ വർഷമായി പ്രദേശത്ത്​ താമസിക്കുന്നവരാണ്​. അവർക്ക്​ മലയാളം അറിയാമെന്നതിനാൽ പ്രദേശവാസികൾക്ക്​ പരിചിതരാണ്​. എന്നാൽ, മുർഷിദ്​ ഹസൻ കൂടുതലും റൂമിനുള്ളിൽ തന്നെ കഴിഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു.

ആലുവ - പെരുമ്പാവൂർ റോഡിൽ വഞ്ചിനാട് ജങ്ഷന് അരികിലായാണ് സ്വകാര്യ വ്യക്തിയുടെ ലോഡ്​ജിൽ പിടിയിലായവർ താമസിച്ചിരുന്നത്​. ഇതിൽ ഒരാൾ എട്ടുവർഷമായി മുടിക്കല്ലിലും പരിസരങ്ങളിലുമായി കഴിയുന്നയാളാണെന്ന് പ്രദേശവാസികൾ പറയുന്നു.

കുടുംബവും കൂടെ താമസിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു വസ്ത്രശാലയിൽ ജീവനക്കാരനായിരുന്നു ഇയാൾ. കൂടുതൽ നേരം സ്​മാർട്ട്​ ഫോണിൽ നോക്കി സമയം ചെലവഴിച്ചതല്ലാതെ മറ്റൊരു പ്രത്യേകതയും ഇയാളിൽ കണ്ടിട്ടില്ലെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.