തിരുവല്ല: തിരുവല്ല എം.എൽ.എ മാത്യു ടി. തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല. 2002ലെ വോട്ടർ പട്ടികയിലാണ് എം.എൽ.എയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്.
2002ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്. ബി.എൽ.ഒ ആണ് പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം എം.എൽ.എയെ അറിയിച്ചത്. എസ്.ഐ.ആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. 1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായി എം.എൽ.എ പറഞ്ഞു.
2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ കൈവശം ഉണ്ട്. സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. ഇത് ഞെട്ടലുണ്ടാക്കി. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എം.എൽ.എ ആവുകയും ഒരു തവണ പാർലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് താൻ. എന്നാൽ, നിലവിലെ പരിശോധനയിൽ 2002ലെ വോട്ടർ സിസ്റ്റത്തിൽ പേര് കാണുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് മാത്യു ടി. തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.