തിരുവനന്തപുരം: തലശ്ശേരി ഗവ. കോളജിന്‍റെ പേരുമാറ്റി. ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്.
കോളജിന്‍റെ ഉന്നമനത്തിന് പൊതുപ്രവർത്തകൻ, ജനപ്രതിനിധി, മന്ത്രി എന്നീ നിലകളിൽ കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി അറിയിച്ചു.
കോളജിന് കോടിയേരിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി എം.എൽ.എ കൂടിയായ സ്‌പീക്കർ എ.എൻ ഷംസീർ കത്ത് നൽകിയിരുന്നതായും മന്ത്രി ആർ. ബിന്ദു വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.