വിനു മണി
Posted On
date_range Updated On
date_range കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
നെടുമ്പാശ്ശേരി: കൊലക്കേസിലെ പ്രതിയായ ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി.
നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. 2020 ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ കാഞ്ഞൂരിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.