വ്യക്തികളല്ല പ്രസ്ഥാനമാണ് വലുത്; പാർട്ടിക്ക് പിന്നിലാണ് പ്രവർത്തകർ അണിനിരക്കേണ്ടതെന്ന് എം.വി ജയരാജൻ

കണ്ണൂർ: വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സി.പി.എം പ്രവർത്തകർ വ്യക്തിക്ക് പിന്നിലല്ല മറിച്ച് പാർട്ടിക്ക് പിന്നിലാണ് അണിനിരക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു.

പി.ജെ ആർമി പ്രചാരണങ്ങളിൽ പി. ജയരാജന് പങ്കില്ല. പാർട്ടി നിലപാട് ഉയർത്തി പിടിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. പി. ജയരാജന്‍റേത് ഉത്തമ കമ്യൂണിസ്റ്റ് ബോധമെന്നും എം.വി ജയരാജൻ വ്യക്തമാക്കി.

പി. ജയരാജന്‍റെ പേരിന്‍റെ ആദ്യാക്ഷരവും ഫോട്ടോയും ഉപയോഗിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയുടെ സംഘടനാ നടപടികൾ പൂർത്തിയായി വരുന്നു. സ്ഥാനാർഥിത്വം മോഹമുണ്ടാക്കുന്നതല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിതനായി ചികിത്സയിലായപ്പോൾ പാർട്ടി പ്രവർത്തനങ്ങൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മറ്റ് നേതാക്കൾ ഇക്കാര്യങ്ങൾ നിർവഹിച്ചതായും എം.വി ജയരാജൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - The movement is great, not individuals says MV Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.