Posted On
date_range Updated On
date_range മാത്യു കുഴൽനാടനെതിരായ നീക്കം പകപോക്കൽ -എം.എം. ഹസൻ
കോട്ടയം: മാത്യു കുഴൽനാടനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അദ്ദേഹത്തിനെതിരെ ശരവേഗത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് മാത്യുവിനെതിരെ തിരിഞ്ഞതെന്ന് എല്ലാവർക്കും അറിയാമെന്നും ഹസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അദ്ദേഹത്തിന് യു.ഡി.എഫിന്‍റെയും കോൺഗ്രസിന്‍റെയും പിന്തുണയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളതെന്നും ഹസൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.