യുവാക്കൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടികൾ; കുട്ടികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സി.ഡബ്ല്യു.സി

കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് പോക്സോ കേസ് ചുമത്തിയ യുവാക്കൾ തങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്ന് പെൺകുട്ടികൾ. ചെയ്യാത്ത കുറ്റത്തിനാണ് യുവാക്കൾ ജയിലിലായതെന്നും പെൺകുട്ടികൾ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിൽ അനുഭവിച്ച കാര്യങ്ങൾ തങ്ങൾക്ക് മാത്രമേ അറിയൂവെന്നും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പെൺകുട്ടികൾ വിളിച്ചു പറയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം, പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.

പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കും. കുട്ടികളെ മാറ്റിപാർപ്പിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ചെയർമാൻ പി.എം. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - The Missing girls said the young men had not been abused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.