എ.കെ. റാഹിദ്
Posted On
date_range Updated On
date_range പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ
തലശ്ശേരി: കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിലായി. തലശ്ശേരി ചിറക്കര ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം ഇർഷറിൽ എ.കെ. റാഹിദിനെയാണ് (39) പൊലീസ് അറസ്റ്റുചെയ്തത്.
സ്റ്റേഡിയത്തിൽ കായിക പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയെ ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.