കെ.എസ്.എഫ്.ഇയുടെ ഡിവിഡന്റായ 35 കോടി രൂപയുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: 2023 സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇയുടെ ഡിവിഡന്റായ 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനിൽ നിന്നും മന്ത്രി കെ.എൻ ബാലഗോപാൽ ഏറ്റുവാങ്ങി. ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിർമാർജ്ജനം നടപ്പാക്കുന്നതിനുള്ള സർക്കാർ പദ്ധതികളിലും മറ്റും കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിന് ശ്രദ്ധ വെക്കുന്നുണ്ട്. അടുത്തിടെ ഈ വിധം 4.14 കോടി രൂപ ചെലവഴിക്കുകയും സാമൂഹ്യ സേവനരംഗത്ത് കെ.എസ്.എഫ്.ഇ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു.

ഈ സർക്കാർ അധികാരത്തിലേറ്റ ശേഷം 2016 പേർക്ക് പി.എസ്.സി വഴി നിയമന ഉത്തരവ് നൽകുകയും ജോലിയിൽ പ്രവേശിച്ചു. പുതിയ പദ്ധതികൾക്ക് പുറമേ, സേവന ശൃംഖല വർധിപ്പിക്കാനും സേവന രംഗത്ത് സാങ്കേതികത വിപുലമായി കൊണ്ടു വന്ന് മൂല്യ വർധനവ് ഉണ്ടാക്കാനും ഇക്കാലയളവിൽ കെ.എസ്.എഫ്.ഇ. ക്ക് കഴിഞ്ഞു.

കെ.എസ്.എഫ്.ഇയുടെ അംഗീകൃത മൂലധനം കഴിഞ്ഞ ദിവസം 250 കോടിയായി ഉയർത്തിയിരുന്നു നിലവിലെ അംഗീകൃത മൂലധനം 100 കോടി രൂപയായിരുന്നു. അംഗീകൃത മൂലധനം ഉയർത്തുന്നത്‌ ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെ.എസ്‌.എഫ്‌.ഇയുടെ വളർച്ചക്കും സഹായകമാകുമെന്ന് കെ. വരദരാജൻ പറഞ്ഞു.

Tags:    
News Summary - The minister received a check of Rs 35 crore which is the dividend of KSFE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.