തിരുവനന്തപുരം: ഒ.ഇ.സി ആനുകൂല്യങ്ങൾ മുടക്കം വരുത്തിയതിനെതിരെ മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സെക്രട്ടറിയേറ്റ് ധർണ നടത്തി. മുൻ എം.പി പന്ന്യന്‍ രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. അദർ ബാക്ക് വേർഡ് ഹിന്ദു വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറിൽ അധികം സമുദായങ്ങളുടെ ജീവിത പുരോഗതിക്ക് വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടായരുന്നു ധർണ.
ഒ.ഇ.സി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക, അതിനാവശ്യമായ തുക ഓരോ വർഷവും ബഡ്ജറ്റിൽ ഉൾപ്പെടുത്തുക, സർക്കാർ നൽകേണ്ട തുക മാനേജ്മെന്റുകൾക്ക് യഥാസമയം നൽകുക, ഫീസ് നൽകാത്തതിനാൽ കുട്ടികളെ ക്ലാസ്സിൽ കയറ്റാതിരിക്കുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും, കുട്ടികളെയും രക്ഷിതാക്കളെയും ഫീസ് അടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക, ഈ വിഭാഗങ്ങൾക്ക് 1979 വരെ ഉണ്ടായിരുന്ന 10 ശതമാനം സംവരണം പുനസ്ഥാപിക്കുക, ഓ.ബി.എച്ചിൽ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്താതിരിക്കുക, വിദ്യാഭ്യാസ ഔദ്യോഗിക ഭരണ രംഗങ്ങളിൽ ഇതുവരെ യാതൊരു പ്രാതിനിധ്യം ലഭിക്കാത്ത ചെറിയ സമുദായങ്ങൾക്ക് എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക, ജാതി സെൻസസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എംബിസിഎഫിന്റെ നേതൃത്വത്തിൽ 30 സമുദായ സംഘടനകൾ സെക്രട്ടറിയേറ്റ് ധർണയിൽ പങ്കെടുത്തു.
ചങ്ങനാശ്ശേരി എം.എൽ.എ അഡ്വക്കേറ്റ് ജോബ് മൈക്കൽ, മെക്ക പ്രസിഡന്റ് ഡോക്ടർ നസീർ, ഒ.ബി.സി മോർച്ച ജനറൽ സെക്രട്ടറി സതീഷ്, എം.ബി.സി.എഫ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പയ്യന്നൂർ ഷാജി, വർക്കിംഗ് പ്രസിഡണ്ട് ജഗതി രാജൻ, സംഘടന സെക്രട്ടറി വിനീഷ് സുകുമാരൻ, എം.ബി.സി.ഡബ്ല്യു.എഫ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിന്ദു എസ്. കുമാർ, ട്രഷറർ രേണുക മണി, എം.ബി.സി.വൈ.എഫ് പ്രസിഡന്റ് അക്ഷയ് ചെത്തിമറ്റം, ജനറൽ സെക്രട്ടറി പ്രമോദ് രജപുത്ര, കേരള വണിക വൈശ്യ സംഘം ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ ചെട്ടിയാർ, കേരള വെളുത്തേടത്ത് നായർ സമാജം ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ, വടുക സമുദായ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം. രവീന്ദ്രൻ, അഖിലകേരള വിൽകുറുപ്പ് മഹാസഭ ജനറൽ സെക്രട്ടറി രാജേഷ് വഴിത്തല, വിളക്കിത്തല നായർ സമാജം പ്രസിഡണ്ട് എൻ. മോഹനൻ, ശ്രീരാമ വിലാസം ചവളർ സൊസൈറ്റി ജനറൽ സെക്രട്ടറി പി. കെ അശോകൻ, കേരള ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി. നിഷികാന്ത്, വാത്തി മഹാസഭ ജനറൽ സെക്രട്ടറി കിളികൊല്ലൂർ രംഗനാഥൻ, കേരള ചെട്ടി മഹാസഭ ജനറൽ സെക്രട്ടറി വൈദ്യനാഥൻ പിള്ള, ഓൾ കേരള റെഡിയാർ ഫെഡറേഷൻ രക്ഷാധികാരി ആർ. ശങ്കർ റെഡിയാർ, വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി പ്രസിഡന്റ് കെ എൻ വാസു, പണിക്കർ സർവീസ് സൊസൈറ്റി ചെയർമാൻ ടി.കെ മുരളീധരപ്പണിക്കർ, ഓൾ കേരള 24 മന തെലുങ്ക് ചെട്ടി സമുദായം ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, കേരള യോഗി സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് മോഹനൻ, കേരള യാദവ സഭാ ജനറൽ സെക്രട്ടറി തങ്കം രാജൻ, കേരള സ്റ്റേറ്റ് തേവർ സംഘം പ്രസിഡണ്ട് സെന്തിൽവെൽ, കേരള കൈക്കോള മുതലി സംഘം പ്രതിനിധി സന്തോഷ് കുമാർ തുടങ്ങി വിവിധ സമുദായ സംഘടന നേതാക്കന്മാരും എം.ബി.സി.എഫ് ജില്ലാ പോഷക സംഘടന ഭാരവാഹികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.